സന്നിധാനത്ത് രാത്രി വിരിവെക്കാൻ 500 മുറികൾ സജ്ജീകരിച്ചു.

പത്തനംതിട്ട: ശബരിമല തീർഥാടന നിയന്ത്രണങ്ങളിൽ സർക്കാർ കൂടുതൽ ഇളവുകൾ അനുവദിച്ചു. പമ്പയിൽനിന്ന് നീലിമല അപ്പാച്ചിമേട് വഴിയുള്ള പരമ്പരാഗതപാത തുറക്കും. സന്നിധാനത്ത് രാത്രി വിരിവെക്കാൻ ഭക്തർക്ക് അനുമതി നൽകും. 500 മുറികൾ ഇതിനായി കോവിഡ് മാനദണ്ഡ പ്രകാരം സജ്ജീകരിച്ചു.

പമ്പാസ്‌നാനം നടത്തുന്നതിനും ബലിതർപ്പണത്തിനും അനുവദിക്കും. എന്നാൽ പമ്പയിലെ ജലനിരപ്പ് അനുസരിച്ച് ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന് ഇക്കാര്യത്തിൽഎടുക്കാം. മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണൻ നടത്തിയ ചർച്ചയിലാണ് ഇളവുകൾ തീരുമാനിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →