തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

ആയുർവേദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

December 11, 2021 - 5:23 pm

കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിലെ സ്വസ്ഥവൃത്ത, ശാലാക്യതന്ത്ര വകുപ്പുകളിൽ ഒഴിവ് വരുന്ന അദ്ധ്യാപക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നടത്തുന്നതിന് കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. സ്വസ്ഥവൃത്ത വകുപ്പിലേക്കുള്ള ഇന്റർവ്യൂ 15ന് രാവിലെ 11നും ശാലക്യതന്ത്ര വകുപ്പിലേക്കുള്ള ഇന്റർവ്യൂ 16ന് രാവിലെ 11നും നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം അതത് തീയതികളിൽ കൃത്യസമയത്ത് ഹാജരാകണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 57,527 രൂപ സമാഹൃത വേതനമായി ലഭിക്കുന്നതാണ്. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *