11 കാരിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി

നിലമ്പൂർ: പീഡന കേസിലെ ഇരയെയും മാതാവിനെയും വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഉൾപ്പെട്ട പോക്സോ കേസിലെ പ്രതിയുടെ ജാമ്യം നിലമ്പൂർ കോടതി റദ്ദാക്കി. നിലമ്പൂർ ചന്തക്കുന് മൂത്തേടത്ത് മുഹമ്മദ് ഹാറൂണിനെയാണ് ജാമ്യം റദ്ദാക്കി കോടതി ജയിലിലേക്ക് വിട്ടത്.

11 കാരിയെ പീഡിപ്പിച്ചതിന് റിമാൻഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന് ആക്രമണം നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം പോക്സൊ കേസിൽ പ്രതി മഞ്ചേരി കോടതിയിൽ ഹാജരായപ്പോൾ വധശ്രമത്തിന് കേസെടുത്ത വിവരം ജഡ്ജിയുടെ ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് ജാമ്യം റദ്ദാക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →