സംവിധായകന്‍ എം. ത്യാഗരാജന്‍ വഴിയരികില്‍ മരിച്ചനിലയില്‍

ചെന്നൈ: തമിഴ് സിനിമ സംവിധായകന്‍ എം. ത്യാഗരാജനെ വഴിയരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വടപളനി എ.വി.എം. സ്റ്റുഡിയോയ്ക്ക് എതിര്‍വശത്താണ് മൃതദേഹം കണ്ടെത്തിയത്.

എ.വി.എം. പ്രൊഡക്ഷന്‍സിന്റെ 150ാമത്തെ സിനിമയായ മാനഗര കാവല്‍ (1991) സംവിധാനം ചെയ്തത് ത്യാഗരാജനായിരുന്നു. വിജയകാന്ത് നായകനായ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു.

വിരുദുനഗര്‍ ജില്ലയിലെ അരുപ്പുക്കോട്ട സ്വദേശിയായ ത്യാഗരാജന്‍ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പഠിച്ചത്. പൊണ്ണുപാര്‍ക്ക പോറേന്‍, വെട്രി മേല്‍ വെട്രി തുടങ്ങിയവയാണ് മറ്റ് പ്രധാനചിത്രങ്ങള്‍.

കുടുംബവുമായി പിരിഞ്ഞുതാമസിച്ചിരുന്ന അദ്ദേഹം അവസാനകാലത്ത് തീര്‍ത്തും ദാരിദ്ര്യത്തിലായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →