ന്യൂഡല്‍ഹി: രാജ്യത്തിന്റെ സംയുക്ത സൈനിക ജനറല്‍ ബിപിന്‍ റാവത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടര്‍ അപകടത്തെ കുറിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് പാര്‍ലിമെന്റില്‍ പ്രസ്താവന നടത്തും. അന്വേഷണം നടക്കുന്നതിനാല്‍ അപകട കാരണങ്ങളിലേക്ക് അദ്ദേഹം കടക്കില്ല. അതിനിടെ, വ്യോമസേനാ ഉന്നത സംഘം കൂനൂരിലെത്തി. പരിശോധനകള്‍ക്കായാണ് സംഘം എത്തിയത്. വിങ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള 25 പേരാണ് സംഘത്തിലുള്ളത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന.
കോപ്ടര്‍ അപകടം: പ്രതിരോധ മന്ത്രി ഇന്ന് പാര്‍ലിമെന്റില്‍ പ്രസ്താവന നടത്തും, വ്യോമസേനാ ഉന്നത സംഘം കൂനൂരില്‍
