തിരുവനന്തപുരം: വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ഓക്സിജൻ ലഭ്യതയും ഐ.സി.യു വെന്റിലേറ്റർ സൗകര്യങ്ങളും ആവശ്യത്തിനുണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു .പ്രതിദിനം 354.43 മെട്രിക് ടൺ ഓക്സിജനാണ് സംസ്ഥാനം ഉത്പാദിപ്പിക്കുന്നത്.ഇപ്പോൾ പ്രതിദിനം 65 മെട്രിക് ടൺ മാത്രമാണ് ആവശ്യമായി വരുന്നത്.അധികമായി കരുതൽ ശേഖരവുമുണ്ട്. ഐസി.യു കിടക്കകളും വെന്റിലേറ്ററുകളും സജ്ജമാണ്.
സർക്കാർ ആശുപത്രികളിൽ 3107 ഐ.സി.യു കിടക്കകളും 2293 വെന്റിലേറ്ററുകളുമാണുള്ളത്.അതിൽ 267 ഐസി.യു കിടക്കകളിലും 77 വെന്റിലേറ്ററുകളിലും മാത്രമാണ് കൊവിഡ് രോഗികളുള്ളത്.983 ഐ.സി.യു കിടക്കകളിലും 219 വെന്റിലേറ്ററുകളിലും നോൺ കൊവിഡ് രോഗികളുമുണ്ട്.7468 ഐ.സി.യുകിടക്കകളും 2432 വെന്റിലേറ്ററുകളും സ്വകാര്യ ആശുപത്രികളിലുണ്ട്. സർക്കാർ മേഖലയിൽ ഐ.സിയു, വെന്റിലേറ്റർ സൗകര്യങ്ങളുടെ കുറവുണ്ടായാൽ സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പ് വരുത്തിയിട്ടുണ്ട്