സെക്രട്ടറിയേറ്റിന് മുന്നിൽ കായിക താരങ്ങൾ തലമുണ്ഡനം ചെയ്ത്‌ പ്രതിഷേധിച്ചു.

തിരുവനന്തപുരം: കേരളത്തിനായി ദേശീയ മത്സരങ്ങളിൽ അടക്കം പങ്കെടുത്ത 71 ഓളം കായിക താരങ്ങൾ കഴിഞ്ഞ എട്ട് ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ സമരത്തിലാണ്. അർഹതപ്പെട്ട സർക്കാർ ജോലി നൽകണ മെന്നാവശ്യപ്പെടാണ് സമരം. നിയമനം ലഭിക്കുന്നത് സംബന്ധിച്ച് അനുകൂലമായ തീരുമാനമുണ്ടാകാത്തതിൽ സമയം ചെയ്യുന്ന കായിക താരങ്ങൾ തലമുണ്ഡനം ചെയ്ത്‌ പ്രതിഷേധിച്ചു.

2021 ഡിസംബർ 8 ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലും അനുകൂല തീരുമാനം ഉണ്ടാകാതിരുന്നതോടെയാണ് കായിക താരങ്ങൾ പ്രതിഷേധം കടുപ്പിച്ചത്. തല പകുതി മുണ്ഡനം ചെയ്തായിരുന്നു പ്രതിഷേധംം. വിഷയത്തിൽ ചർച്ച നടത്താമെന്ന് കായിക മന്ത്രി നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇതുവരെ ചർച്ച നടന്നിട്ടില്ല. കഴിഞ്ഞ ദിവസം ചർച്ചയ്ക്കായി പോയെങ്കിലും മന്ത്രിയെ കാണാനാകാതെ കായിക താരങ്ങൾക്ക് മടങ്ങിപോരേണ്ടി വന്നിരുന്നു.

”സമരം ചെയ്യുന്ന തങ്ങളെ വകുപ്പുമന്ത്രി ഇതുവരെ കാണാൻ പോലും കൂട്ടാക്കിയിട്ടില്ല. അഞ്ചുതവണ മന്ത്രിയുടെ ഓഫീസിലേക്ക് പോയപ്പോഴും ഓരോരോ കാരണങ്ങൾ പറഞ്ഞ് തിരിച്ചുവിട്ടു. നൂറ് ശതമാനവും അർഹമായ നിയമനത്തിനായാണ് സമരം ചെയ്യുന്നത്. സർക്കാരിന്റെ അവഗണന കായിക താരങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്” – സമരക്കാർ പറയുന്നു.

ചർച്ച നടത്താൻ തയ്യാറാണെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ മാത്രമാണ് മന്ത്രി പറയുന്നത്. എന്നാൽ നന്നായി ആലോചിച്ച ശേഷമേ ചർച്ചയ്ക്ക് വിളിക്കുവെന്നാണ് മന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചപ്പോൾ ഉദ്യോഗസ്ഥർ അറിയിച്ചതെന്നും സമരക്കാർ ആരോപിച്ചു.580 കായിക താരങ്ങൾക്ക് നിയമനം നൽകിയെന്നായിരുന്നു കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് കായിക മന്ത്രിയായിരുന്ന ഇപി ജയരാജൻ പറഞ്ഞത്. എന്നാൽ 195 താരങ്ങൾക്കു മാത്രമാണ് നിയമനം ലഭിച്ചത്‌. മറ്റുള്ളവർക്കൊന്നും ജോലി ലഭിച്ചിട്ടില്ല. ഇനിയും അനുകൂലമായ തീരുമാനമില്ലെങ്കിൽ കൂടുതൽ ശക്തമായ സമരമാർഗങ്ങൾ സ്വീകരിക്കുമെന്നുംസമരക്കാർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →