കാട്ടുമൃഗങ്ങളെ വേട്ടയാടുന്നത് വിനോദമാക്കിയ മൗ​ഗ്ലി നാരായണൻ അറസ്റ്റിൽ.

കാഞ്ഞങ്ങാട്: കുപ്രസിദ്ധ വേട്ടക്കാരൻ മൗ​ഗ്ലി നാരായണൻ പോലീസ് പിടിയിലായി കാസർകോട് സ്വദേശി നാരായണനെ പയ്യന്നൂരിൽ വച്ചാണ് ചിറ്റാരിക്കൽ പൊലീസ് പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയാണ്. കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതാണ് നാരായണന്റെ ഇഷ്ട വിനോദം. പൊലീസ് അന്വേഷിച്ചെത്തിയാൽ ഉൾക്കാട്ടിൽ ഒളിവിൽ പോകും. കാലങ്ങളായി പൊലീസിനെ വെട്ടിച്ച് നടക്കുകയായിരുന്ന ഇയാൾക്കെതിരെ വെള്ളരിക്കുണ്ട്, ചിറ്റാരിക്കൽ സ്റ്റേഷനുകളിലായി ഏഴ് കേസുകളാണ് നിലവിലുളളത്.

മൂന്ന് ദിവസങ്ങൾക്ക് മുമ്പ് വെസ്റ്റ് എളേരിയിൽ വച്ച് ഒറ്റബാരൽ തോക്കും തിരകളുമായി നാരായണനെ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ അതിവിദഗ്ധമായി ഇയാൾ രക്ഷപ്പെടുകയായിരുന്നു. ദിവസങ്ങളോളം കാട്ടിൽ താമസിക്കുന്നതിനും വേട്ടയാടുന്നതിനും പ്രത്യേക കഴിവുണ്ട് ഇയാൾക്ക്. അതുകൊണ്ട് തന്നെ ഇയാൾ അറിയപ്പെടുന്നത് മൗഗ്ലി നാരായണൻ എന്നാണ്.തോട്ടപൊട്ടി പരിക്കേറ്റ് നാരായണന്റെ ഒരു കൈപ്പത്തി അറ്റുപോയിരുന്നു. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →