പ്രതിപക്ഷം ഒറ്റക്കെട്ടായിരിക്കണം: ആര് നയിക്കുമെന്നത് രണ്ടാമത്തെ ചോദ്യമാണ്: കോണ്‍ഗ്രസിനെ പിന്തുണച്ച് സേന

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇല്ലാതെ പ്രതിപക്ഷമില്ലെന്ന് ശിവസേന.രണ്ടും മൂന്നും മുന്നണി കൂട്ടുകെട്ടുകള്‍ ഉണ്ടായാല്‍ ബി.ജെ.പിക്കേ ഗുണം ചെയ്യൂവെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത്. ഇന്നലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച ശേഷമാണ് ഈ പ്രതികരണം.

എന്ത് യു.പി.എ എന്ന ചോദ്യമുയര്‍ത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തുണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിക്കുള്ള മറുപടി കൂടിയാണ് ശിവസേനാ നേതാവിന്റെ വാക്കുകള്‍. പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കണം. മുന്നണിയെ ആര് നയിക്കുമെന്നത് രണ്ടാമത്തെ ചോദ്യമാണ്. അതിനുള്ള ഉത്തരം എല്ലാവരും ഒന്നിച്ചിരുന്ന് കണ്ടെത്തണമെന്നും സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു. നേരത്തെ, എന്‍.സി.പിഎ നേതാവ് ശരദ് പവാറിനെ കണ്ട് മടങ്ങുമ്പോഴാണ് മമത കോണ്‍ഗ്രസിനെ പ്രഹരിക്കുന്ന പ്രസ്താവം ഇറക്കിയത്.

യു.പി.എ ഇപ്പോഴില്ലെന്നും ശക്തമായ ബദലാണ് ആവശ്യമെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മമതയുടെ മറുപടി.മമതയുടെ വാക്കുകള്‍ കോണ്‍ഗ്രസിനു പരുക്കേല്‍പ്പിച്ച ഘട്ടത്തില്‍ തന്നെ സേന ശക്തമായ പ്രതിരോധം തീര്‍ത്തിരുന്നു. മഹരാഷ്ട്രയില്‍ സഖ്യത്തിലുള്ള കോണ്‍ഗ്രസും സേനയും കുടുതല്‍ അടുക്കുന്നതിന്റെ സൂചനകളായി ഇതിനെ വിലയിരുത്തുന്നവരുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →