അഫ്സ്പ പിന്‍വലിക്കണം: കേന്ദ്രത്തിന് കത്തെഴുതാന്‍ നാഗാലാന്‍ഡ്

കൊഹിമ: ഭീകരരെന്നു തെറ്റിദ്ധരിച്ചു 14 ഗ്രാമീണരെ സുരക്ഷാസേന വധിച്ച പശ്ചാത്തലത്തില്‍ സായുധസേന പ്രത്യേകാധികാര നിയമം (അഫ്സ്പ) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിനു കത്തെഴുതാന്‍ നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫു റിയോയുടെ മന്ത്രിസഭ തീരുമാനിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം(എസ്.ഐ.ടി.) ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നാഗാലാന്‍ഡ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും.മോണ്‍ ജില്ലയിലുണ്ടായ വെടിവയ്പിന്റെയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തില്‍ ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. വെടിവയ്പില്‍ പ്രതിഷേധിച്ച് ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം