ക്രൈം നന്ദകുമാറിന് ജാമ്യം. പോരാട്ടം തുടരും

കൊച്ചി: മന്ത്രി വീണ ജോർജിനെ അപമാനിച്ചു എന്ന പേരിൽ അറസ്റ്റിലായ ക്രൈം മാഗസിൻ ചീഫ് എഡിറ്റർ ടിപി നന്ദകുമാറിനു മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ഇന്നലെ രാത്രി വീട്ടിലെത്തിയ നന്ദകുമാർ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ മേൽ കോടതികളെ സമീപിക്കുമെന്നും. അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും വ്യക്തമാക്കി. എന്തിനെന്നോ ഏതിനെന്നോ വ്യക്തമാക്കാതെ സഹകരിക്കണം എന്ന് അറിയിച്ചു പോലീസ് തന്നെ കൂട്ടിക്കൊണ്ടു പോവുകയും മനപ്പൂർവ്വം താമസിപ്പിച്ചു കോടതിയിൽ ഹാജരാക്കി ജാമ്യം ലഭിക്കാത്ത രീതിയിൽ ക്രൂരവും മനുഷ്യത്വരഹിതമായ നടപടിക്കെതിരെ നിയമപോരാട്ടം തുടരും എന്ന് അദ്ദേഹം അറിയിച്ചു. പെൺവാണിഭവും അഴിമതിയും, തട്ടിപ്പും,പിഞ്ചു ബാലികമാരെ ലൈംഗികചൂഷണത്തിന് ഇരയാക്കിയതുമായ ആയിരക്കണക്കിന് പരാതികൾ അന്വേഷിക്കാതെയും കോടതിയിൽ എത്തിക്കാതെയും ഉള്ള സാഹചര്യം നിലനിൽക്കുമ്പോൾ ഇല്ലാത്ത കുറ്റം കണ്ടെത്തുവാൻ ശ്രമിക്കുന്ന നടപടിയും വ്യഗ്രതയും സംശയകരമാണ്. ആരോഗ്യമന്ത്രിയുടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന് പറഞ്ഞ് മൂന്നാംകക്ഷി നൽകിയ പരാതിയിലാണ് പോലീസ് നടപടി.ടിപി നന്ദകുമാറിനെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്നും പോലീസ് സംവിധാനത്തെ തെറ്റായ താല്പര്യങ്ങൾക്ക് വേണ്ടി തിരിച്ചുവിടുന്നതിന്റെ ഉദാഹരണമാണെന്നും ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ ദേശീയ സെക്രട്ടറിയും കേരളജേർണലിസ്റ്റ്സ് യൂണിയൻ നേതാവുമായ വി ബി രാജൻ അഭിപ്രായപ്പെട്ടിരുന്നു. അപമാനത്തിന് ഇരയായി എന്ന് മൂന്നാംകക്ഷി പറഞ്ഞ പരാതിയിൽ നന്ദകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനെതിരെ മുഖ്യധാരാ മാധ്യമങ്ങൾ മൗനം പാലിച്ചപ്പോഴും നിരവധി ഓൺലൈൻ മാധ്യമങ്ങളും, സംഘടനകളും പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →