തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ജർമൻ ഭാഷാ പരിശീലകരെ നിയമിക്കും

December 8, 2021 - 5:34 pm

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി ലിമിറ്റഡ് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ ട്രെയിനിംഗ് സെന്ററുകളിൽ നിയമിക്കുന്നതിന് ജർമ്മൻ ഭാഷാപരിശീലകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. Goethe/ Telc/ OSD അംഗീകൃത ജർമ്മൻ ഭാഷാ പരീക്ഷകളിൽ B2 ലെവൽ നേടിയവരും (C1 ലെവൽ ഉള്ളവർക്ക് മുൻഗണന) ജർമ്മൻ ഭാഷാ പരിശീലകരായി കുറഞ്ഞത് അഞ്ച് വർഷം പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ training@odepc.in ലേക്ക് ഡിസംബർ 20 നകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in, 9446094595, 0471-2329441/ 42/ 43/ 45.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *