ന്യൂഡല്‍ഹി: ഭീമാ കൊറേഗാവ് കലാപ കേസില്‍ ആക്ടിവിസ്റ്റ് സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ചതിനെതിരെ എന്‍ഐഎ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുംബൈ ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാണ് എന്‍ഐഎയുടെ ആവശ്യം. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക.2018 മുതല്‍ ജയിലില്‍ കഴിയുകയായിരുന്ന ഇവര്‍ക്ക് കഴിഞ്ഞ ദിവസമാണ് ജാമ്യം അനുവദിച്ചത്. സുധയുടെ കേസില്‍ അന്വേഷണത്തിനും ശിക്ഷയുടെ കാലാവധി നീട്ടുന്നതിനും അധികാരമുള്ള കോടതി അത് ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മഹാരാഷ്ട്ര ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകള്‍ തീരുമാനിക്കാന്‍ സുധ ഭരദ്വാജിനെ മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതിക്ക് മുന്നില്‍ ഹാജരാക്കാന്‍ ഇരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അടിയന്തരമായി ഹരജി പരിഗണിക്കണമെന്ന് എന്‍ഐഎ സുപ്രീംകോടതിയോട് ആവശ്യപ്പെടുകയായിരുന്നു.