തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സൈനിക ക്ഷേമ ഡയറക്ടറും ഇൻഡോ-പാക് യുദ്ധത്തിൽ രജ്പുത്താന റൈഫിൾസിന്റെ 13ാം ബറ്റാലിയൻ കമാൻഡറും ആയിരുന്ന കേണൽ എം.കെ.ശ്രീഹർഷൻ(93) അന്തരിച്ചു. 2021 ഡിസംബർ 6 ന് തിരുവനന്തപുരം കുമാരപുരത്ത് സ്വവസതിയായ ഹർഷത്തിൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.
ഐക്യരാഷ്ട്ര അടിയന്തര സേനയുടെ(യു.എൻ.ഇ.എഫ്)ഗാസയിലെ സ്റ്റാഫ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഇന്റലിജൻസ് വിഭാഗത്തിൽ ഫുൾ കേണൽ പദവിയിൽ പ്രമോഷൻ ലഭിച്ച ഇദ്ദേഹം 1980ൽ 28 വർഷത്തെ സർവീസിന് ശേഷം വിരമിച്ചു.1982-1985 കാലയളവിൽ കേരള രാജ്യ സൈനിക് ബോർഡ് ഡയറക്ടറായി പ്രവർത്തിച്ചു.1962ലെ ചൈനീസ് ഓപ്പറേഷൻസിലും 1965, 1971 ഇൻഡോ-പാക് ഓപ്പറേഷൻസിലും പങ്കെടുത്തിട്ടുണ്ട്.
ഭാര്യ: ഗംഗ ശ്രീഹർഷൻ. ബ്രിട്ടനിൽ ഓങ്കോളജി സർജനായ ഡോ.രാജ് ഹർഷനും ദുബായിൽ ബാങ്കിംഗ് മേഖലയിൽ ഐടി വിഭാഗം ഉദ്യോഗസ്ഥനായ വിജയ് ഹർഷനുമാണ് മക്കൾ. മരുമക്കൾ: ഡോ.രമ ജോതിർമയി,വീണാ വിജയ്. മക്കൾ വിദേശത്തായതിനാൽ സംസ്കാര ചടങ്ങുകളുടെ തീയതി തീരുമാനിച്ചിട്ടില്ല

