അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ന്യൂനപക്ഷ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ മല്‍സര പരീക്ഷാ പരിശീലനം

December 7, 2021 - 10:33 pm

കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ കോഴിക്കോട് പുതിയറയിലെ കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്തില്‍ പി.എസ്.സി, യു.പി.എസ്.സി മുതലായ മല്‍സരപ്പരീക്ഷകളെഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ മല്‍സര പരീക്ഷാ പരിശീലനം. 2022 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള റഗുലര്‍/ ഹോളിഡേ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനം സൗജന്യം. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, എസ്എസ്എല്‍സി എന്നിവയുടെ പകര്‍പ്പ്, രണ്ട് പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഡിസംബര്‍ 10 മുതല്‍ ഓഫീസില്‍ നിന്നും അപേക്ഷാഫോം വിതരണം ചെയ്ത് തുടങ്ങുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അവസാന തീയതി ഡിസംബര്‍ 20.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9446643499, 9846654930, 9447881853.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *