നാഗാലാന്‍ഡ് വെടിവയ്പ്: ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് സുരക്ഷാ സേന

ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ 13 ഗ്രാമീണര്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ആഭ്യന്തര അന്വേഷണം( കോര്‍ട്ട് ഓഫ് എന്‍ക്വയറി) പ്രഖ്യാപിച്ച് സുരക്ഷാ സേന. സംഭവത്തെ കുറിച്ച് പ്രത്യേക ട്രിബ്യൂണല്‍ അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും സുരക്ഷാസേന വ്യക്തമാക്കി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഏറ്റുമുട്ടല്‍ നടത്തിയത്. സുരക്ഷാസേനയിലെ ചില അംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. തിരു, മോണ്‍ ജില്ലകളില്‍ സംഘര്‍ഷമുണ്ടാവുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു എന്നും സൈന്യം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →