കോഹിമ: നാഗാലാന്‍ഡ് വെടിവയ്പ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ചംഗസംഘത്തെ നിയോഗിച്ചു. നാഗാലാന്‍ഡ് ഐജിയുടെ നേതൃത്വത്തിലാണ് അഞ്ചംഗ പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചത്. ഐജി ലിമസുനേപ് ജമീര്‍, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസര്‍മാരായ ഡിഐജി എം രൂപ ഐപിഎസ്, എസ്പി മനോജ് കുമാര്‍ (ക്രൈം), കിലാങ് വാളിങ്, എസ്പി റെലോ ആയെ എന്നിവരടങ്ങുന്നതാണ് അന്വേഷണസംഘം. പോലിസ് ഡിപ്പാര്‍ട്ട്മെന്റിലെ മറ്റ് അംഗങ്ങളെ അനുയോജ്യമെന്ന് കരുതുന്ന ടീമില്‍ എസ്ഐടി സഹകരിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് 13 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്.
നാഗാലാന്‍ഡ് വെടിവയ്പ്പ്: ഐജിയുടെ നേതൃത്വത്തില്‍ അഞ്ചംഗസംഘം അന്വേഷിക്കും
