കൊച്ചി: എറണാകുളം വൈപ്പിൻ നായരമ്പലത്ത് യുവതിയെ വീട്ടിനുളളിൽ പൊളളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നായരമ്പലം സ്വദേശി സിന്ധു (30) ആണ് മരിച്ചത്. ഗുരുതരമായി പൊളളലേറ്റ മകനെ ആശുപത്രിയിൽ പ്രവശിപ്പിച്ചു.
സ്ഥലം പൊലീസും ഫോറൻസിക് വിദഗ്ധരും പരിശോധിച്ചു. സമീപവാസിയായ യുവാവിനെതിരെ സിന്ധു രണ്ട് ദിവസം മുൻപ് പരാതി നൽകിയിന്നെന്ന് കുടുംബം പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

