കോഴിക്കോട്: ചെട്ടിക്കടവ് പാലം പ്രവൃത്തി ഉദ്ഘാടനം 5ന്

കോഴിക്കോട്: ചെട്ടിക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം 5.12.2021 പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. വൈകിട്ട് 3 മണിക്ക് ചെട്ടിക്കടവ് പാലം പരിസരത്ത് നടക്കുന്ന ചടങ്ങില്‍ പി. ടി. എ റഹീം എംഎല്‍എ അധ്യക്ഷത വഹിക്കും.

കുന്നമംഗലം നിയോജക മണ്ഡലത്തില്‍ ചെറുപുഴക്ക് കുറുകെ പെരുവയല്‍-ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് 11 കോടി രൂപ ചെലവിലാണ് ചെട്ടിക്കടവില്‍ പുതിയ പാലം നിര്‍മ്മിക്കുന്നത്. നിലവിലുള്ള പാലത്തിന് വീതി കുറവായതിനാല്‍ വലിയ പാലം നിര്‍മ്മിക്കണമെന്ന് പ്രദേശവാസികൾ ഏറെക്കാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →