ഒമിക്രോണ്‍: ദക്ഷിണാഫ്രിക്കയില്‍ അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളിലേക്കും വ്യാപിക്കുന്നു

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളിലേക്കും വ്യാപിക്കുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കി. പുതിയ വകഭേദം ബാധിച്ച് ചികിത്സതേടുന്നവരില്‍ അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളുടെ എണ്ണം പത്തുശതമാനത്തോളം വരുമെന്നു റിപ്പോര്‍ട്ട്. ഇതിനൊപ്പം 10-14 പ്രായക്കാരായ കുട്ടികളിലും ഉയര്‍ന്ന തോതിലാണു വൈറസ്ബാധ. മുമ്പത്തെ വകഭേദങ്ങളേക്കാള്‍ ഒമിക്രോണ്‍ പിടിപെടുന്നവരുടെ എണ്ണത്തില്‍ എല്ലാ പ്രായവിഭാഗങ്ങളിലും വര്‍ധന രേഖപ്പെടുത്തുന്നുണ്ട്.അതില്‍ത്തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരുന്ന അഞ്ചുവയസുകാരില്‍ താഴെയുള്ളവരുടെ എണ്ണം ആശങ്കപ്പെടുത്തുന്നതാണ്. ആശുപത്രിവാസത്തില്‍ അറുപതു പിന്നിട്ടവര്‍ക്കുപിന്നില്‍ രണ്ടാം സ്ഥാനത്താണ് അഞ്ചുവയസില്‍ത്താഴെയുള്ളവരെന്നും കണക്കുകളില്‍ വ്യക്തം. 12 വയസിനു താഴെ പ്രായക്കാര്‍ക്കു ദക്ഷിണാഫ്രിക്കയില്‍ വാക്സിനേഷന്‍ ആരംഭിച്ചിട്ടില്ല. ഇതാകാം വൈറസ്ബാധിതരിലെ കുട്ടികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

കോവിഡ് മുക്തരായവരില്‍ ഒമിക്രോണ്‍ പിടിപെടാനുള്ള സാധ്യത ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളിലേതിനേക്കാള്‍ മൂന്നിരട്ടിയാണെന്നു ദക്ഷിണാഫ്രിക്കാന്‍ ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ചമാത്രം 11,535 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →