ചുഴലികാറ്റില്‍ ബോട്ട് മറിഞ്ഞ് 8 മല്‍സ്യ തൊഴിലാളികളെ കാണാതായി.

ഗിര്‍ സോമനാഥ്: ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയില്‍ 8 മല്‍സ്യ തൊഴിലാളികളെ കാണാതായി. കടല്‍ തീരത്തിന് സമീപം നങ്കൂരമിട്ടിരുന്ന ബോട്ടുകള്‍ ചുഴലികാറ്റില്‍ മറിയുകയായിരുന്നു.12 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ 4 പേര്‍ തീരത്തേക്ക് നീന്തി കയറി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.തീരത്ത് നങ്കൂരമിട്ടിരുന്ന 10 ബോട്ടുകളെങ്കിലും ചുഴലിക്കാറ്റില്‍ പൂര്‍ണമായും തകര്‍ന്നതായി പ്രദേശവാസികള്‍ പറഞ്ഞു. 40 ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും ഇവര്‍ പറയുന്നു.നിലവില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →