പത്തനംതിട്ട: തേനീച്ച വളര്‍ത്തല്‍ പരിശീലനം

പത്തനംതിട്ട  ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് തേനീച്ച വളര്‍ത്തല്‍  പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മുമ്പ് ഇതേ ആവശ്യത്തിലേക്ക്  സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും പരിശീലനവും ആനുകൂല്യങ്ങളും കൈപ്പറ്റാത്തവര്‍ ആയിരിക്കണം. തെരഞ്ഞെടുക്കുന്ന കര്‍ഷകര്‍ക്ക് 50 ശതമാനം സബ്സിഡി നിരക്കില്‍ തേനീച്ചക്കൂടുകള്‍ ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ തേനീച്ചക്കൂടുകള്‍ക്കുള്ള 50 ശതമാനം  ഗുണഭോക്തൃവിഹിതം മുന്‍കൂറായി അടയ്ക്കണം. താല്പര്യമുള്ളവര്‍  ഫോട്ടോ, റേഷന്‍കാര്‍ഡ്, ഐ.ഡി കാര്‍ഡ് എന്നിവ  സഹിതം ജില്ലാ ഓഫീസില്‍ നേരിട്ട്  എത്തി അപേക്ഷ പൂരിപ്പിച്ച് നല്‍കണം. ഫോണ്‍ 0468 2362070.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →