കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍, റാപിഡ്‌ പിസിആര്‍ പരിശോധനകള്‍ക്ക്‌ സൗകര്യമൊരുക്കി അധികൃതര്‍.

കൊച്ചി ; കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കോവിഡ്‌ പരിശോധന ഫലം അരമണിക്കൂറിനുളളില്‍ നല്‍കുന്നതിനുളള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍സ്ഥിരീകരിച്ച സാഹചര്യത്തിലാണ്‌ റാപ്പിഡ്‌ പിസിആര്‍ പരിശോധനാഫലം അരമണിക്കൂറിനുളളില്‍ ലഭ്യമാക്കുന്നതിനുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്‌. ആര്‍ടിപിസിആര്‍ പരിശോധനാ ഫലം 5 മണിക്കൂറിനുളളിലും ലഭ്യമാക്കും.

ഒരേസമയം 350 വീതം ആര്‍ടിപിസിആര്‍, റാപിഡ്‌ പിസിആര്‍ പരിശോധനകള്‍ക്കാണ്‌ സൗകര്യം. ഒരുക്കിയിരിക്കുനന്ത്‌. രോഗസാധ്യതാ പട്ടികയില്‍ നിന്നുളള രാജ്യങ്ങളില്‍ നിന്നെത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും മറ്റുരാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരുടെ രണ്ടുശതമാനം പേര്‍ക്കും ആണ്‌ ഇവിടെ പരിശോധന നടത്തുക. റാപ്പിഡ്‌ പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ വീട്ടിലേക്കു പോകുന്നതിന്‌ തടസമില്ല.

ആര്‍ടിപിസിആര്‍ ഫലം വരുന്നതുവരെയുളള കാത്തിരിപ്പു സമയം യാത്രക്കാര്‍ക്ക്‌ വിശ്രമിക്കാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പരിശോധനകള്‍ക്കായി മൂന്ന്‌ ഏജന്‍സികളെയാണ്‌ ചുമതലപ്പെടുത്തിയിരിക്കുന്നത്‌. രണ്ടുപരിശോധനകള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസാണ്‌ ഈടാക്കുന്നത്‌. ഏതുപരിശോധന വേണമെന്ന്‌ യാത്രക്കാര്‍ക്ക്‌ തീരുമാനിക്കാം. പരിശോധന സംബന്ധിച്ച വിവരങ്ങള്‍ വിമാനത്തിനുളളില്‍തന്നെ യാത്രക്കാരെ അറിയിക്കും. റിസ്‌ക്‌ വിഭാഗത്തില്‍ നിന്നുളള യാത്ര്‌ക്കാര്‍ക്കായി പ്രത്യേക ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ തുറക്കുിന്നതിനും തീരുമാനിച്ചിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →