പാചക വാതക വില കുത്തനെ കൂട്ടി

ന്യൂഡല്‍ഹി: പാചക വാതക വില കുത്തനെ കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വിലയിലാണ് വന്‍ വര്‍ധനയുണ്ടായിരിക്കുന്നത്.വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 101 രൂപ കൂട്ടി. ഇതോടെ പുതുക്കിയ വില 2095.50 രൂപയായി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.നവംബര്‍ ആദ്യവും പാചക വാതക വില വര്‍ധിപ്പിച്ചിരുന്നു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് അന്ന് കൂട്ടിയത് 266 രൂപയായിരുന്നു. ഇതിന് പിന്നാലെ വീണ്ടും ഈ മാസം ആദ്യം തന്നെ സിലിണ്ടര്‍ വില നൂറുരൂപയിലധികം കൂട്ടിയത് ആശങ്കയ്ക്ക് വഴിയൊരുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →