കേരളത്തിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്ക് കൊവിഡ് പരിശോധന കർശനമാക്കി കർണാടകം

ബെംഗളൂരു: കേരളത്തിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്ക് കൊവിഡ് പരിശോധന കർശനമാക്കി കർണാടകം. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. വിദ്യാർത്ഥികൾക്ക് കൊവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധം. കൊവിഡില്ലെങ്കിലും കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ രണ്ടാഴ്ച ക്വാറന്റീനിലിരിക്കണം. പതിനാറാം ദിവസം വീണ്ടും കൊവിഡ് പരിശോധന നടത്തണം.

കോളേജുകളിൽ കൂട്ടംകൂടുന്നതിനും പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഒമ്രികോൺ വകഭേദം കർണാടകയിൽ ഇല്ലെന്ന് സർക്കാർ അറിയിച്ചു. ബെംഗളൂരുവിലെത്തിയ ആഫ്രിക്കൻ സ്വദേശികൾക്ക് പുതിയ വകഭേദമില്ലെന്ന് സ്ഥിരീകരിച്ചു. ഈ മാസം 20 നാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഒമ്രികോൺ വകഭേദമല്ലെന്ന് പരിശോധനയിൽ വ്യക്തമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →