മതിയായ പരിശോധനയില്ലാതെ കേരളത്തിൽ 4000ത്തോളം എക്സ്‌റേ യൂണിറ്റുകൾ പ്രവർത്തിക്കുന്നതായി പരാതി : ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: റേഡിയേഷൻ സുരക്ഷാനിയമം നടപ്പാക്കുന്നതിന് അറ്റോമിക് എനർജി ബോർഡും സംസ്ഥാന സർക്കാരും തമ്മിൽ ധാരണാപത്രം ഒപ്പിടാൻ വൈകുന്നെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി .ധാരണാപത്രം ഒപ്പിടാൻ വൈകുന്നതിനാൽ നിയമം നടപ്പാക്കാൻ വൈകുന്നെന്നും ഇതുമൂലം എക്സ്‌റേ യൂണിറ്റുകളിൽ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കുന്നില്ലെന്നുമാരോപിച്ച് തൃശൂർ സ്വദേശി ഷാജി ജെ.കോടങ്കണ്ടത്ത് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ഹെഞ്ച് വിശദീകരണം തേടിയത്.

മതിയായ പരിശോധനയില്ലാതെ കേരളത്തിൽ 4000ത്തോളം എക്സ്‌റേ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും സുരക്ഷ ഉറപ്പാക്കാതെ ഇത്തരം യൂണിറ്റുകൾ പ്രവർത്തിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്നുമാണ് ഹർജിക്കാരന്റെ ആരോപണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →