ഇന്ത്യാ സ്‌കിൽ മേഖലാ മത്സരം

വിശാഖപ്പട്ടണത്ത് നടക്കുന്ന തെക്കൻ മേഖലാ ഇന്ത്യാ സ്‌കിൽ മത്സരത്തിൽ പങ്കെടുക്കുന്നതിനായി യോഗ്യത നേടിയവർ 27ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. ഇതിന്റെ ഫ്‌ളാഗ് ഓഫ് പൊതു വിദ്യാഭ്യാസ തൊഴിൽ നൈപുണ്യ മന്ത്രി ശിവൻകുട്ടി വഴുതക്കാടുള്ള റോസ് ഹൗസിൽ രാവിലെ 9.30ന് നടത്തും. ഇന്ത്യാ സ്‌കിൽ കേരള-2020 ലെ വിജയികളായ 79 പേരാണ് മേഖല മത്സരത്തിന് യോഗ്യത നേടിയത്. ഈ വിദ്യാർത്ഥികളെ മേഖലാ മത്സരത്തിൽ പങ്കെടുക്കുന്നതിന് വിവിധ വ്യാവാസായിക സ്ഥാപനങ്ങളുമായി സഹകരിച്ച് മികച്ച രീതിയിലുള്ള പരിശീലനം നൽകി സജ്ജമാക്കിയിട്ടുണ്ട്. കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന, പോണ്ടിച്ചേരി എന്നീ ആറ് സംസ്ഥാനങ്ങളുൾപ്പെട്ട ഇന്ത്യാ സ്‌കിൽ തെക്കൻ മേഖല മത്സരം 30 മുതൽ ഡിസംബർ നാല് വരെ നടക്കും. ഇതിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർ ബാംഗ്ലൂരിൽ ഡിസംബർ 22ന് നടക്കുന്ന ഇന്ത്യാ സ്‌കിൽ ദേശീയ മത്സരത്തിൽ പങ്കെടുക്കും. ദേശീയ മത്സര വിജയികൾ ചൈനയിലെ ഷാൻഹായിൽ നടക്കുന്ന ലോക സ്‌കിൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.

വിവരസാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ ആവിഷ്‌ക്കാരങ്ങളായ സൈബർ സെക്യൂരിറ്റിയും മൊബൈൽ റോബോട്ടിക്‌സും നിത്യജീവിതത്തിന്റെ ഭാഗമായ കേശലങ്കാരം, പാചകം, പുഷ്പാലങ്കാരം എന്നിവ മത്സര ഇനങ്ങളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →