പത്തനംതിട്ട ജില്ലാ ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണറുടെ അധീനതയില്‍ വരുന്ന പ്രദേശങ്ങളില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിലേക്കായി ഒരു വാഹനം ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വിട്ടു നല്‍കുന്നതിനായി ഉടമകളില്‍ നിന്നും മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോര്‍ വെഹിക്കിള്‍ എന്ന തലക്കെട്ടോടെ ഡിസംബര്‍ 13 ന് വൈകുന്നേരം മൂന്നിന് മുന്‍പായി ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ നിശ്ചിത മാതൃകയിലുളള എഗ്രിമെന്റും ഡിമാന്റ് ഡ്രാഫ്റ്റും സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04734-221236.
പത്തനംതിട്ട: ദര്‍ഘാസുകള്‍ ക്ഷണിച്ചു
