നിരക്ക് വര്‍ധനയുമായി ആമസോണ്‍ പ്രൈം

മുംബൈ: ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന് ഡിസംബര്‍ മുതല്‍ വില കൂടും. വില വര്‍ദ്ധനവ് ഡിസംബര്‍ 13 മുതല്‍ ഉണ്ടാവുമെന്ന സൂചനയോടെ ആമസോണില്‍ നിന്നുള്ള ഒരു പുതിയ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. പ്രൈം അംഗത്വ പ്ലാനുകള്‍ കൂടുതല്‍ ചെലവേറിയതായിരിക്കുമെന്ന് ആമസോണ്‍ കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു. പുതുക്കിയ വില പട്ടിക പ്രകാരം, വാര്‍ഷിക പ്രൈം അംഗത്വത്തിന്റെ വില 500 രൂപ വര്‍ധിപ്പിച്ചു. നിലവില്‍ ഇന്ത്യയില്‍ 129 രൂപ വിലയുള്ള പ്രതിമാസ പ്ലാനിന് 179 രൂപയാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →