കരുത്താര്‍ജിച്ച് വീണ്ടും വിപണി

മുംബൈ: നവംബറിലെ ഫ്യൂച്ചര്‍ കരാറുകള്‍ അവസാനിക്കുന്ന ദിവസമായിട്ടും നേട്ടത്തില്‍ വ്യാപാരമവസാനിപ്പിച്ച് വിപണി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും റിയാല്‍റ്റി, ഫാര്‍മ ഓഹരികളുടെയും കുതിപ്പാണ് വിപണി നേട്ടമാക്കിയത്. സെന്‍സെക്സ് 454.10 പോയിന്റ് ഉയര്‍ന്ന് 58795.09 ലും നിഫ്റ്റി 121.30 പോയിന്റ് ഉയര്‍ന്ന് 17536.30ലുമാണ് ക്ലോസ് ചെയ്തത്. 2054 ഓഹരികള്‍ നേട്ടമുണ്ടാക്കി. പാശ്ചാത്യ വിപണിയില്‍ നിന്നുള്ള ശുഭസൂചനകളും വിപണിക്ക് നേട്ടമായി.1166 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 106 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഡിവിസ് ലാബ്സ്, ഇന്‍ഫോസിസ്, ഐറ്റിസി, ടെക് മഹീന്ദ്ര തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. അതേസമയം ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഐ.ഒ.സി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല. ഓയ്ല്‍ ആന്‍ഡ് ഗ്യാസ്, റിയല്‍റ്റി, ഫാര്‍മ സൂചികകള്‍ ഒരു ശതമാനം ഉയര്‍ന്നപ്പോള്‍ ഓട്ടോ, ബാങ്കിങ് ഓഹരികള്‍ വ്യാപകമായി വിറ്റഴിക്കപ്പെട്ടു. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍ കാപ് സൂചികകളില്‍ 0.5 ശതമാനം നേട്ടം രേഖപ്പെടുത്തി.

13 കേരള കമ്പനികള്‍ക്ക് ഇന്നലെ നേട്ടമുണ്ടാക്കാനായി. ഹാരിസണ്‍സ് മലയാളം (5.74 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.80 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (4.31 ശതമാനം), ആസ്റ്റര്‍ ഡി എം (4.05 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്സ് (2.33 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. ഈസ്റ്റേണ്‍ ട്രെഡ്സ്, കേരള ആയുര്‍വേദ, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പാറ്റ്സ്പിന്‍ ഇന്ത്യ, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റുട്ടൈല്‍ തുടങ്ങി 15 കേരള കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. വണ്ടര്‍ലാ ഹോളിഡേയ്സിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →