ന്യുഡല്‍ഹി: നീറ്റ് പ്രവേശനത്തിന് മുന്നോക്കക്കാരിലെ പിന്നോക്കകാരുടെ സംവരണം നിശ്ചയിക്കുന്നതിന് പുതിയ മാനദണ്ഡം പരിഗണിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. നാലാഴ്ചയ്ക്കകം പുതിയ മാനദണ്ഡം നിശ്ചയിക്കും. അതുവരെ നീറ്റ് കൗണ്‍സിലിംഗ് നിര്‍ത്തിവയ്ക്കുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു.പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള നീറ്റ് പ്രവേശനത്തിനുള്ള സാമ്പത്തിക സംവരണം നിശ്ചിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയെന്നത് പുനഃപരിശോധിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ജസ്റ്റീസുമാരായ ഡി.വൈ ചന്ദ്രചൂഡ്, സൂര്യ കാന്ത്, വിക്രം നാഥ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് കേന്ദ്രത്തിന്റെ ക്വാട്ട സംവരണത്തില്‍ വളരെ പ്രാപ്തവും പുരോഗമന സ്വഭാവമുള്ളതുമാണ്. ഈ ഉദ്യമത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ പിന്തുണയ്ക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.വിഷയം പുനഃപരിശോധിക്കുന്നതിന് വിദഗ്ധ സമിതിയെ നിയമിക്കുമെന്നും ഒരു മാസത്തിനുള്ളില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കി. സാമ്പത്തികമായി പിന്നോക്കാവസ്ഥയല്‍ ഉള്ളവരെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം കമ്മിറ്റി നിശ്ചയിക്കുന്നത് വരെ നീറ്റ് പി.ജി കൗണ്‍സലിംഗ് നാലാഴ്ചത്തേക്ക് നീട്ടിവയ്ക്കുന്നതായും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.

