കോഴിക്കോട്: “ഓപ്പറേഷൻ വിബ്രിയോ” – ജില്ലയിൽ 11,330 കിണറുകൾ ക്ലോറിനേറ്റ് ചെയ്തു

കോഴിക്കോട്: ജില്ലയിൽ ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ജലജന്യ രോഗങ്ങൾ നിയന്തിക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന” ഓപ്പറേഷൻ വിബ്രിയോ” പരിപാടിയുടെ ഭാഗമായി 11,330 കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ ഫറൂഖ് അറിയിച്ചു.
 ആകെ 15,941 വീടുകൾ സന്ദർശിച്ചു. 746 ടീമുകൾ  വിവിധ ആരോഗ്യ ബ്ലോക്കുകളിൽ രംഗത്തിറങ്ങി. ഭക്ഷണസാധനങ്ങൾ തയ്യാറാക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന 153 സ്ഥാപനങ്ങൾ പരിശോധിച്ചു. ഒരു ഹോട്ടലിന് നോട്ടീസ് നൽകി.
32 ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. 5,730 ലഘുലേഖകൾ വിതരണം ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിൽ കൂടിയുള്ള പ്രചരണവും ഊർജ്ജിതമാക്കി. വരും ദിവസങ്ങളിൽ പ്രതി രോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചതായി ഡി.എം.ഒ. അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →