ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് ഭീഷണിയായി ജോക്കര്‍ വൈറസ് വീണ്ടും

ന്യൂഡല്‍ഹി: ഫോണില്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്കു ഭീഷണിയായി ഉപയോക്താക്കളുടെ വ്യക്തി വിവരം, ഒ.ടി.പി, അഡ്രസ് ബുക്ക്, സന്ദേശങ്ങള്‍ എന്നിവ ചോര്‍ത്തുന്ന ജോക്കര്‍ വൈറസ് വീണ്ടും. 14 ആപ്പുകളെയാണു ജോക്കര്‍ ദുരുപയോഗം ചെയ്യുന്നതെന്നാണു റിപ്പോര്‍ട്ട്. സ്മാര്‍ട്ട് ടിവി റിമോട്ട്, ഈസി പിഡിഎഫ് സ്‌കാനര്‍ ആപ്, വോളിയം ബൂസ്റ്റര്‍ ലൗഡര്‍ സൗണ്ട് ഇക്വലൈസര്‍, ഫല്‍ഷ്‌ലറ്റ് ഫല്‍ഷ് അലേര്‍ട്ട് ഓണ്‍ കോള്‍, വോളിയം ബൂസ്റ്റിങ് ഹിയറിങ് എയ്ഡ്, ബാറ്ററി ചാര്‍ജിങ് ആനിമേഷന്‍ ബബിള്‍ എഫക്ട്സ്, നൗ ക്യൂആര്‍ കോഡ് സ്‌കാന്‍, സൂപ്പര്‍-ക്ലിക് വിപിഎന്‍, ബാറ്ററി ചാര്‍ജിങ് ആനിമേഷന്‍ വാള്‍പേപ്പര്‍, ക്ലാസിക് എമോജി കീബോര്‍ഡ്, ഡാസ്ലിങ് കീബോര്‍ഡ്, എമോജിവണ്‍ കീബോര്‍ഡ്, ഹാലവീന്‍ കളറിങ്, സൂപ്പര്‍ ഹീറോ-എഫക്ട് എന്നിവയാണ് വൈറസ് സാന്നിധ്യമുണ്ടായ ആപ്പുകള്‍.നേരത്തെ വിവിധ ആപ്പുകളിലൂടെ പടര്‍ന്ന ജോക്കറിനെ കഴിഞ്ഞ വര്‍ഷം ജൂലൈയിൽ പിടിച്ചുകെട്ടിയിരുന്നു. ആക്രമണം തടയാന്‍ ചില ആപ്പുകളെ പ്ലേസ്റ്റോറില്‍നിന്നു നീക്കം ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →