പട്ടാപ്പകൽ വീട് കയറി ആക്രമിച്ച് പണവും സ്വർണ്ണവും കവർന്ന കേസിൽ അഞ്ചം​ഗ ക്വട്ടേഷൻ സംഘത്തിൽപെട്ട ഒരാൾ കൂടി അറസ്റ്റിലായി

കാസർകോട്: കാഞ്ഞങ്ങാട്ട് ദുർഗ ഹയർ സെക്കണ്ടറി സ്കൂളിന് സമീപം താമസിക്കുന്ന ദേവദാസിനേയും ഭാര്യ ലളിതയേയും കത്തികാട്ടി ഭീഷണിപ്പെടുത്തി അടിച്ച് വീഴ്ത്തി 40 പവൻ സ്വർണ്ണവും 20000 രൂപയും കാറും കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ഇതോടെ പിടിയിലായവരുടെ എണ്ണം രണ്ടായി. അമ്പലത്തറ ബാലൂരിലെ സുരേശനാണ് അറസ്റ്റിലായത്. പത്ത് ദിവസം മുമ്പാണ് കാഞ്ഞങ്ങാട്ട് പട്ടാപ്പകൽ വീട് കയറി ക്വട്ടേഷൻ ആക്രമണം നടന്നത്.

അഞ്ചംഗ ക്വട്ടേഷൻ സംഘത്തിലെ അമ്പലത്തറ ബാലൂർ സ്വദേശി സുരേശനെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിന് ശേഷം പാണത്തൂർ ഭാഗത്തേക്ക് കടന്ന ഇയാൾ ഒളിവിലായിരുന്നു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നതിനാൽ വീടുകൾ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം സുരേശൻ വീട്ടിലേക്ക് തിരിച്ചെത്തിപ്പോഴാണ് അറസ്റ്റ്.

നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി മൂന്നാംമൈലിലെ രാജേന്ദ്രൻ റിമാൻഡിലാണ്. കല്യാൺ റോഡിലെ അശ്വിൻ, ഓട്ടോഡ്രൈവർമാരായ നെല്ലിത്തറ മുകേഷ്, കോട്ടപ്പാറയിലെ ദാമോദരൻ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഇവർ കർണാടകയിലേക്ക് കടന്നതായാണ് സൂചന. ഇവർക്കായുള്ള തെരച്ചിൽ പൊലീസ് തുടരുകയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →