പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആർ .രാവിലെ 8.45നാണ് കൃത്യം നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കണ്ടാലറിയാവുന്ന അഞ്ചുപേരാണ് കൊലപാതകം നടത്തിയത്.കാറിലെത്തിയ സംഘം മമ്പറം പുതുഗ്രാമത്ത് വെച്ച് സഞ്ജിത്തിനെ കൊലപ്പെടുത്തുകയാണെന്നും റിപ്പോർട്ടിലുണ്ട്.
ഭാര്യ അർഷികയുടെ മുന്നിൽവെച്ചായിരുന്നു സഞ്ജിത്തിനെ അക്രമി സംഘം കൊലപ്പെടുത്തിയത്. ഇരുവരും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ സഞ്ജിത്തിനെ റോഡിൽവെച്ച് വെട്ടുകയായിരുന്നു.
പാലക്കാട്-തൃശ്ശൂർ ദേശീയപാതയിൽ കണ്ണനൂരിൽനിന്ന് ചാക്കിൽപ്പൊതിഞ്ഞ നിലയിൽ നാല് വാളുകൾ പോലീസ് കണ്ടെടുത്തിരുന്നു. ഫോറൻസിക് പരിശോധനാഫലം വരാൻ വൈകുന്നതിനാൽ ഇവ സഞ്ജിത്തിനെ കൊല്ലാൻ ഉപയോഗിച്ചതാണോയെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഫലം വ്യാഴാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.