ലഖ്നൗ: സംസ്ഥാന പോലീസും കേന്ദ്ര ഏജൻസികളും തമ്മിൽ ഏകോപനം വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . കോവിഡ് സമയത്ത് സുരക്ഷാ സേന വഹിച്ച പങ്കിനെ അമിത് ഷാ അഭിനന്ദിച്ചു. ഡിജിപി, ഐജി ഉദ്യോഗസ്ഥരുടെ അമ്പത്തിയാറാമത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
തീരദേശ സുരക്ഷ, തീവ്രവാദം, മയക്കുമരുന്ന് കടത്ത്, സൈബർ കുറ്റകൃത്യങ്ങൾ, മാവോയിസ്റ്റ് ആക്രമണം, അതിർത്തി പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തെ മികച്ച മൂന്ന് പോലീസ് സ്റ്റേഷനുകൾക്ക് പുരസ്കാരം നൽകി.
ആഭ്യന്തര സുരക്ഷ ഉറപ്പ് വരുത്തുന്നതിനായുള്ള കാര്യങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്തു. സമ്മേളനത്തിൽ ചർച്ച ചെയ്ത സമകാലിക സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.