ബാസ്‌കറ്റ്ബോള്‍ ലീഗ് പ്രഖ്യാപനം ഇന്ന്

ബംഗളുരു: ഇന്ത്യന്‍ ബാസ്‌കറ്റ്ബോള്‍ വനിതാ ലീഗിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ച് മുതല്‍ നടക്കുന്ന ചടങ്ങില്‍ കര്‍ണാടക ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ്ലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവര്‍ മുഖ്യാതിഥികളാകും.ഹെഡ്സ്റ്റാര്‍ട്ട് അരീന ഇന്ത്യയാണ് ഐ.എന്‍.ബി.എല്ലിന്റെ നടത്തിപ്പുകാര്‍. വെറുമൊരു ലീഗ് മാത്രമായി ടൂര്‍ണമെന്റിനെ കാണാനാകില്ലെന്ന് പ്രസിഡന്റ് ഡോക്ടര്‍ കെ. ഗോവിന്ദരാജ് പറഞ്ഞു.
ഇന്ത്യന്‍ ടീമിനെ 2024 ഒളിമ്പിക്സിനും 2027 ലെ ഫിബ ലോകകപ്പിനും 2030 ലെ ഫിബ ബാസ്‌കറ്റ്ബോള്‍ കപ്പിനും സജ്ജമാക്കുകയാണു പ്രധാന ലക്ഷ്യമെന്നും ഗോവിന്ദരാജ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →