റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സന്തോഷ് ട്രോഫി മത്സരത്തിന് ജവഹർലാൽ നെഹ്രു ഇന്റർനാഷണൽ സ്റ്റേഡിയം സൗജന്യമായി നൽകും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

November 19, 2021 - 10:46 pm

കേരള ഫുട്ബോൾ അസോസിയേഷൻ ആതിഥ്യമരുളുന്ന ഇത്തവണത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് വിശാലകൊച്ചി വികസന അതോറിറ്റിയുടെ ജവഹർലാൽ നെഹ്രു ഇന്റർനാഷണൽ ഇൻഡോർ സ്റ്റേഡിയം സൗജന്യമായി അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

2021 നവമ്പർ 28ന് ആരംഭിക്കുന്ന സന്തോഷ് ട്രോഫി ദക്ഷിണമേഖല ഫുട്ബോൾ മത്സരത്തിനായി കേരള ഫുട്ബോൾ അസോസിയേഷൻ ആവശ്യപ്പെട്ടത് പ്രകാരമാണ് വാടക ഒഴിവാക്കി നൽകാനുള്ള ഉത്തരവിറക്കിയതെന്ന് മന്ത്രി പറഞ്ഞു. അസോസിയേഷന്റെ അഭ്യർത്ഥന പ്രകാരം 14ഇന സൗകര്യങ്ങൾ നൽകുന്നതിന് വിശാല കൊച്ചി വികസന അതോറിറ്റി നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *