തിരുവനന്തപുരം : എൽ ജെ ഡി- ജെ ഡിഎസ് ലയനകാര്യം തീരുമാനിക്കേണ്ടത് ജെഡിഎസിന്റെ സംസ്ഥാന നേതൃത്വമാണെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി ദേവഗൗഡ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ അധികാരപരിധിയിൽ വരുന്ന കാര്യത്തിൽ താൻ അഭിപ്രായം പറയില്ല.
എൽഡിഎഫിലെ ഒരു പാർട്ടിയെ ക്ഷീണിപ്പിക്കാൻ ജെ ഡി എസ് ഇല്ലെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ മാത്യു ടി.തോമസ് എംഎൽഎ പറഞ്ഞു. ജനതാപാർട്ടികൾ ഒന്നാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു