ധാക്ക: ദക്ഷിണേഷ്യന്‍ ബാസ്‌കറ്റ്ബോള്‍ അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കു തുടര്‍ച്ചയായ രണ്ടാം ജയം.ഇന്നലെ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യനായ ശ്രീലങ്കയെ 114-48 എന്ന സ്‌കോറിനാണ് ഇന്ത്യ തറപറ്റിച്ചത്. ഷഹീദ് ചൗധരി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യക്കു വേണ്ടി നായകന്‍ അംജോത് സിങ് 24 പോയിന്റുമായി തിളങ്ങി.
വിശേഷ് ഭൃഗുവംശി 22 പോയിന്റും അമൃത്പാല്‍ സിങ് 19 പോയിന്റുമായി തിളങ്ങി. ലങ്കയ്ക്കു വേണ്ടി അട്ടപാത്തു ഒന്‍പത് പോയിന്റും നിരേഹ് ഫെര്‍ണാണ്ടോ എട്ട് പോയിന്റും നേടി. ഇന്ത്യയുടെ അവസാന മത്സരം വെള്ളിയാഴ്ച ബംഗ്ലാദേശിനെതിരേയാണ്. രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ )123 പോയിന്റെ വ്യത്യാസവും നേടി. ഇന്ത്യ ആദ്യ മത്സരത്തില്‍ മാലെ ദ്വീപിനെ തോല്‍പ്പിച്ചിരുന്നു.

