ശബരിമല തീര്‍ത്ഥാടനം : പമ്പ,സന്നിധാനം എന്നിവിടങ്ങളില്‍ താമസിക്കാനോ തങ്ങാനോ അനുവാദമില്ല

ശബരിമല : ശബരിമല തീര്‍ത്ഥാടക വാഹനങ്ങള്‍ നിലക്കല്‍ ബേസ്‌ക്യാമ്പിലെ പാര്‍ക്കിംഗ്‌ സ്ഥലത്ത്‌ നിര്‍ത്തിയിടണമെന്ന്‌ പോലീസ്‌ . ഇതിനുശേഷം കെഎസ്‌ആര്‍ടിസി നിലക്കല്‍ -പമ്പ ചെയിന്‍ സര്‍വീസില്‍ പമ്പയിലേക്കും തിരിച്ചും യാത്രചെയ്യാം. സന്നിധാനത്തിലേക്കുപോകാതെ വാഹനങ്ങളില്‍ തങ്ങുന്ന ഡ്രൈവര്‍ ഉണ്ടെങ്കില്‍ ഭക്തര്‍ക്ക്‌ പമ്പയില്‍ ഇറങ്ങാം.

ഡ്രൈവര്‍ വാഹനം തിരികെ നിലക്കലിലെത്തി പാര്‍ക്കുചെയ്യണം. പമ്പ ഗണപതി കോവിലിലെ നടപന്തലിലെ കൗണ്ടറില്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്കുചെയ്‌തവരുടെ വെരിഫിക്കേഷന്‍ നടത്തും. പമ്പയില്‍ നിന്ന്‌ സന്നിധാനത്തേക്കുളള യാത്രയില്‍ നീലിമല,അപ്പാച്ചിമേട്‌ പാത ഉപയോഗിക്കാതെ സ്വാാമി അയ്യപ്പന്‍ റോഡ്‌ മാത്രം ഉപയോഗിക്കണം. പമ്പ,സന്നിധാനം എന്നിവിടങ്ങളില്‍ താമസിക്കാനോ തങ്ങാനോ അനുവാദമില്ല. പമ്പ ഗണപതി കോവിലിന്‌ താഴെയുളള പന്തളം രാജ പ്രതിനിധിയുടെ മണ്ഡപത്തിനടുത്തുനിന്ന്‌ ലഭിക്കുന്ന ടാഗ്‌ കുട്ടികളുടെ കയ്യില്‍ കെട്ടണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →