പട്‌ന: ബിഹാറില്‍ ചാരവൃത്തിയില്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. താന്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന ആര്‍മി യൂണിറ്റിലെ രഹസ്യവിവരങ്ങള്‍ ഐ എസ് ഐ ഏജൻറായ പാകിസ്ഥാന്‍ യുവതിക്ക് കൈമാറിയതിനാണ് സൈനിക ഉദ്യോഗസ്ഥന്‍ പിടിയിലായത്.
ധനപൂരിലാണ് സംഭവം. ആര്‍മി യൂണിറ്റിലെ രഹസ്യരേഖകള്‍ യുവതിക്ക് കൈമാറിയതില്‍ സൈനിക ഉദ്യോഗസ്ഥന്‍ കുറ്റസമ്മതം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സൈനിക ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എഎസ്പി സയ്യിദ് ഇമ്രാന്‍ മസൂദ് അറിയിച്ചു. ഔദ്യോഗിക രഹസ്യവിവരങ്ങള്‍ സംരക്ഷിക്കല്‍ നിയമം അനുസരിച്ചാണ് സൈനിക ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

