കോഴിക്കോട്: ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്: കോഴിക്കോടൻ ഭക്ഷണങ്ങൾ വിളമ്പാൻ അവസരം

കോഴിക്കോട്: ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിൽ കോഴിക്കോടൻ രുചിപ്പെരുമ വിളിച്ചോതുന്ന ഭക്ഷണങ്ങൾ വിളമ്പാൻ അവസരം. ഡിസംബർ 26 മുതൽ 31 വരെ നടത്തുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന ഫുഡ് ഫെസ്റ്റിവൽ സ്റ്റാളുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

നവംബർ 15 മുതൽ 30 വരെ അപേക്ഷകൾ സമർപ്പിക്കാം. foodfestblwf@gmail.com എന്ന മെയിൽ വിലാസത്തിലാണ് അപേക്ഷകൾ അയക്കേണ്ടത്. അപേക്ഷ നൽകുന്നയാളുടെ പേര്, വയസ്സ് പൂർണമായ മേൽവിലാസം, മൊബൈൽ ഫോൺ നമ്പർ എന്നിവ ഉൾകൊള്ളിച്ച് അപേക്ഷകൾ അയക്കണം.

ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് നവംബർ 15 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ഹാർബർ എഞ്ചിനീയറിംഗ് ഓഫീസിൽ പ്രവർത്തിക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിവൽ ക്യാമ്പ് ഓഫീസിൽ നേരിട്ടത്തി അപേക്ഷിക്കാം. തെരഞ്ഞെടുത്തവർക്കായി ഡിസംബർ ആദ്യ വാരം ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷൻ മേള നടത്തും.

മറീനയിൽ സംഘടക സമിതി ഒരുക്കുന്ന സ്റ്റാളുകളിൽ വൈദ്യുതി, കുടിവെള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും. സ്റ്റാളുകൾക്ക് പുറമെ സംഘാടക സമിതി ഒരുക്കുന്ന കോമൺ ഡൈനിങ് ഏരിയയും ഉപയോഗിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →