5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപാര്‍ട്ടികളാകും ഒന്നിച്ച് മല്‍സരിക്കുക. പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കുന്നതിന് തടസമില്ല. സംസ്ഥാന ഘടകങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

എന്നാല്‍ പ്രാദേശിക പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന, കോണ്‍ഗ്രസും പങ്കാളിയായ മുന്നണിയുടെ ഭാഗമാകുന്നതിന് തടസമില്ല. പ്രാദേശിക സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ രൂപികരിക്കുന്ന കാര്യത്തില്‍ സംസ്ഥാനഘടകങ്ങള്‍ക്ക് തീരുമാനമെടുക്കാം. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട് തയാറാക്കാന്‍ പൊളിറ്റ്ബ്യൂറോ യോഗം അടുത്തമാസം വീണ്ടും ചേരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →