കേപ്പിൽ ഗസ്റ്റ് അദ്ധ്യാപക നിയമനം

കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) നു കീഴിൽ മുട്ടത്തറ, പെരുമൺ, പത്തനാപുരം, ആറൻമുള, പുന്നപ്ര, കിടങ്ങൂർ, വടകര, തലശ്ശേരി, തൃക്കരിപ്പൂർ എന്നിവിടങ്ങളിലുള്ള എൻജിനിയറിങ് കോളേജുകളിലേക്ക് കമ്പ്യൂട്ടർ സയൻസ്, സിവിൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ്, മാത്തമാറ്റിക്സ്, ഫിസിക്‌സ്, കെമസ്ട്രി, ഇംഗ്ലീഷ്, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ ഡിപ്പാർട്ട്മെന്റുകളിലേക്കും, ഐ.എം.ടി പുന്നപ്ര / തലശ്ശേരി എൻജിനിയറിങ് കോളേജ് എന്നിവിടങ്ങളിലെ എം.ബി.എ ഡിപ്പാർട്ട്മെന്റിലും, വടകര എൻജിനിയറിങ് കോളേജിലെ എം.സി.എ ഡിപ്പാർട്ട്‌മെന്റിലും 2021-22 അദ്ധ്യയനവർഷം പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേക്ക് താല്ക്കാലിക അടിസ്ഥാനത്തിൽ ഗസ്റ്റ് അദ്ധ്യാപക നിയമനം നടത്തുന്നു.

ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാനയോഗ്യത. പി.എച്ച്.ഡി/ എം.ഫിൽ /നെറ്റ് എന്നീ യോഗ്യതകൾ അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.capekerala.org എന്ന വെബ്‌സൈറ്റ് വഴിയോ, ഒഴിവുകൾ ഉള്ള കോളേജുകളുടെ വെബ്സൈറ്റുകൾ വഴിയോ ഓൺലൈനായി 17 നകം അപേക്ഷ സമർപ്പിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →