കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. നാന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ മസ്ജിദിനകത്താണ് ഉഗ്രസ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്ത ആരും ഏറ്റെടുത്തിട്ടില്ല. പള്ളി ഇമാം ബാങ്ക് വിളിക്കാനായി മൈക്ക് ഓണ്‍ ചെയ്തപ്പോഴാണ് സ്ഫോടനമുണ്ടായതെന്ന് സമീപവാസികള്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം പലയിടങ്ങളിലും നടന്ന സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഖുറാസാന്‍ പ്രവിശ്യ(ഐഎസ് കെപി) ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഈമാസം ആദ്യം സൈനിക ആശുപത്രിയില്‍ നടന്ന സ്ഫോടനത്തില്‍ 50 പേര്‍ മരിച്ചിരുന്നു. ഇതിന്റെഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.