ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 139 അടി കടന്നു.139.05 അടിയാണ് നിലവിലെ ജലനിരപ്പ്. ഇടുക്കി ഡാമിലും ജലനിരപ്പിൽ വർധനയുണ്ടായി. ജലനിരപ്പ് 2398.32 ആയി കൂടി. നിലവിൽ ഓറഞ്ച് അലർട്ടാണ് ഡാമിൽ ഉള്ളത്.
അതേസമയം, ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.