ജയ് ഭീം സിനിമയ്ക്കോ അതിന് ആസ്പദമായ സംഭവങ്ങൾക്കോ സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല- ജസ്റ്റിസ് ചന്ദ്രു

സൂര്യ നായകനായ ജയ്ഭീം എന്ന ചിത്രം മലയാളത്തിൽ ഉൾപ്പെടെ മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് മുന്നേറുകയാണ്. ഈ ചിത്രത്തിലെ ചില സംഭവങ്ങളെ സിപിഎമ്മുമായി ബന്ധപ്പെടുത്തികൊണ്ട് ഏറെ ചർച്ചകൾ ഉരുതിരിഞ്ഞിരുന്നു.

എന്നാൽ ജയ് ഭീം സിനിമയ്ക്കോ അതിന് ആസ്പദമായ സംഭവങ്ങൾക്കോ സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്നും 1988 സിപിഎമ്മും ആയുള്ള ബന്ധം അവസാനിച്ചതാണെന്നും 1993 ലാണ് രാജാക്കണ്ണ് സംഭവം നടക്കുന്നതെന്നും ജസ്റ്റിസ് ചന്ദ്രു വ്യക്തമാക്കി.

ഞാനൊരു സ്വാതന്ത്ര്യ മനുഷ്യാവകാശ പ്രവർത്തകൻ ആണ്. 1988 ഓടെ സിപിഎമ്മുമായിട്ടുള്ള എന്റെ ബന്ധം അവസാനിച്ചു. 1993 ലാണ് ഈ രാജാക്കണ്ണ് സംഭവം നടക്കുന്നത്. ആ സമയത്ത് ഞാൻ സിപിഎം ബന്ധമുള്ള കേസുകളൊന്നും നടത്തിയിരുന്നില്ല. 1988 ൽ സിപിഎമ്മിൽ നിന്നും എന്നെ പുറത്താക്കി. എങ്കിലും ഞാനിന്നും മാർകിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നു. പക്ഷേ അതിന് നിങ്ങളുടെ പാർട്ടി ടാഗ് ആവശ്യമില്ലെന്നും പാർട്ടിയിൽ നിന്നും സംഘടനയിൽ നിന്നും നിങ്ങളെ പിടിച്ചു വിട്ടാലും അവരുമായുള്ള ബന്ധം അവസാനിച്ചാലും കമ്മ്യൂണിസ്റ്റ് ചിന്തകൾ മാറണമെന്നില്ല എന്നും കേസിനു ശേഷവും എനിക്കൊരു അംഗീകാരവും മാർക്സിസ്റ്റ് പാർട്ടിയിൽ നിന്നും ലഭിച്ചിട്ടില്ല എന്നും ഇടതു നേതാക്കൾ ഈ കേസിൽ നീതിക്കായി സജീവമായി ഇടപെടുന്നത് അത് സിനിമയിൽ കാണിക്കുന്നത് കൊണ്ടാണ് എന്നും സിനിമ ഇറങ്ങിയതിനു ശേഷമാണ് കേരളത്തിൽ വലിയ സ്വീകാര്യത കിട്ടുന്നത് എന്നും ജയ് ഭിം സിനിമ കണ്ടതിനുശേഷം കേരളത്തിലെ രണ്ടു മന്ത്രിമാരും കേരള ഹൈക്കോടതിയിലെ ജഡ്ജിമാരും തന്നെ വിളിച്ചിരുന്നു വെന്നും ജസ്റ്റിസ് ചന്ദ്രു അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →