പെണ്‍കുട്ടികള്‍ക്ക്‌ അശ്ലീല സന്ദേശം അയച്ച രണ്ട്‌ യുവാക്കള്‍ പോലീസ്‌ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം ; ഓണ്‍ലൈന്‍ ക്ലാസിനിടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക്‌ അശ്ലീല സന്ദേശമയച്ച രണ്ട്‌ യുവാക്കളെ പോലീസ്‌ പിടികൂടി. കടകമ്പളളി ലക്ഷം വീട്ടില്‍ അഖില്‍ (22), മുട്ടത്തറ ശിവകൃപയില്‍ വീട്ടില്‍ സുജിത്‌ (29) എന്നിവരെയാണ്‌ പേട്ട പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

വാട്‌സാപ്പ്‌,ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പ്രെട്ട പെണ്‍കുട്ടികളെ പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയും അശ്ലീല സന്ദേശം അയക്കുകയും ചെയ്‌തുവന്നിരുന്നതായി പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അതേതുടര്‍ന്ന്‌ ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ നടത്തിയ അനേഷണത്തിലാണ്‌ പ്രതികള്‍ പിടിയിലായത്‌.

ശംഖുുമുഖം അസി.കമ്മീഷണര്‍ പൃത്വിരാജിന്റെ നേതൃത്വത്തില്‍ പേട്ട എസ്‌എച്ച്‌ഒ റിയാസ്‌ രാജ ,എസ്‌ഐ മാരായ രതീഷ്‌ ,സുനില്‍, സിപിഒമാരായ രാജാറാം, ഷമി, വിനോദ്‌, എന്നിവരടങ്ങിയ അന്വേഷണ സംഘമാണ്‌ പ്രതികളെ അറസ്റ്റ് ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →