മലപ്പുറം: ∙ തിരുനാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 15 വിദ്യാർഥികൾക്ക് പരുക്ക്. തിരുനാവായ നാവാമുകുന്ദ ഗവ. ഹയർസെക്കൻഡറി സ്കൂളിന്‍റെ ബസാണ് താഴത്തറയിൽ അപകടത്തിൽപ്പെട്ടത്.
സാരമായി പരുക്കേറ്റ രണ്ടു വിദ്യാർഥികളെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും, മറ്റു കുട്ടികളെ കൊടക്കല്ലിലെയും തിരൂരിലെയും ആശുപത്രികളിലും പ്രവേശിപ്പിച്ചു. സ്കൂളിൽനിന്ന് കുട്ടികളുമായി മടങ്ങിപ്പോവുമ്പോഴാണ് അപകടം.

